ആരുനയിക്കണമെന്ന് ജനങ്ങളും പാർട്ടിയും തീരുമാനിക്കും -വി.എസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആരുനയിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളും പാർട്ടിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. നിശ്ചയിക്കേണ്ട സമയത്ത് തന്നെ പാർട്ടിയും ജനങ്ങളും അത് തീരുമാനിക്കും. അവരുടെ അഭിലാഷപ്രകാരമായിരിക്കും താൻ ചിന്തിക്കുകയെന്നും വി.എസ് വ്യക്തമാക്കി.

സി.പി.എമ്മില്‍  നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായപരിധി ഇല്ലെന്നും വി.എസ്.അച്യുതാനന്ദന്‍ ഈ പ്രായത്തിലും കാണിക്കുന്ന ഊര്‍ജ്വസ്വലത താനടക്കമുള്ള എല്ലാവരും മാതൃകയാക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇടതുമുന്നണിയെ വി.എസ് നയിക്കുന്നതാണ് ഉചിതമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഉയർത്തിക്കാട്ടിയായിരുന്നു വി.എസിനെ കാനം  പിന്തുണച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം സി.പി.എമ്മിെൻറതാണെന്നും  കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.എം സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഘടകകക്ഷികൾ തങ്ങൾക്കു നൽകണമെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ  നിലപാട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.