കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ജോഷി എന്ന അച്ചായന് പൊലീസില്‍ കീഴടങ്ങി. ക്രൈംബ്രാഞ്ച് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്. ബംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ എത്തിച്ച ഇയാള്‍ക്ക് ഇടപാടുകളില്‍ സുപ്രധാന പങ്കാളിത്തമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മറ്റുപ്രതികൾ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭ കേസുകളിലുള്‍പ്പെടെ പ്രതിയാണ് ജോഷി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ ജോഷിയുടെ മകൻ ജോയ്സിയും കൂട്ടാളിയും പിടിയിലായിട്ടുണ്ട്. കൊച്ചിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.