ലീഗ് വര്‍ഗീയത തൊട്ടുതീണ്ടാത്ത പാര്‍ട്ടി  -കുഞ്ഞാലിക്കുട്ടി

ലീഗ് വര്‍ഗീയത തൊട്ടുതീണ്ടാത്ത പാര്‍ട്ടി -കുഞ്ഞാലിക്കുട്ടി

കൊച്ചി: വര്‍ഗീയതയും തീവ്രവാദവും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. നേതാക്കളെയും അണികളെയും ഇവ തൊട്ടുതീണ്ടാതെ നോക്കാന്‍ ലീഗിന് അറിയാമെന്നും മന്ത്രി പറഞ്ഞു. ലീഗില്‍ ചില നേതാക്കള്‍ വര്‍ഗീയ വാദികളും ചിലര്‍ മിതവാദികളുമാണെന്ന എസ്.എന്‍.ഡി.പിയുടെ അഭിപ്രായത്തിന് മറുപടിയെന്നോണമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മതേതര നിലപാടുമായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. മുന്‍കാല നേതാക്കള്‍ പഠിപ്പിച്ചിരിക്കുന്നതും അതാണ്. കൊച്ചിയില്‍ നടക്കുന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഐ.എസ് ലോകത്തിന് വലിയ വെല്ലുവിളിയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുടെ താല്‍പര്യത്തിന് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.