മാണി രാജിവെക്കണം; വിജിലൻസ് ഡയറക്ടറെ പുറത്താക്കണം -കോടിയേരി

തിരുവനന്തപുരം: ബാർകോഴ കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ വിജിലൻസ് ഡയറക്ടറെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി വിധി സ്വാഗതാർഹമാണ്. വിജിലൻസ് ഡയറക്ടറെ മാറ്റി കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം തുടരന്വേഷണം നടത്തേണ്ടത്. മാണി അധികാരത്തിൽ തുടർന്നുകൊണ്ടുള്ള കേസന്വേഷണം പ്രഹസനമായിരിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബാർകോഴ കുംഭകോണത്തിലെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. എക്െെസസ് മന്ത്രി കെ.ബാബു, മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കെതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

മാണി രാജിവെക്കുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി അദ്ദേഹത്തിനെ പുറത്താക്കുയാണ് വേണ്ടത്. അല്ലെങ്കിൽ ഉമ്മൻചാണ്ടി സർക്കാറിന് തുടരാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി സ്ഥാനത്ത് തുടരാനാണ് മാണിയുടെ ഉദ്ദേശമെങ്കിൽ അതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.









 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.