ന്യൂഡൽഹി: സീറ്റ് തർക്കത്തിന്‍റെ പേരിൽ കോൺഗ്രസിലുണ്ടായ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരൻ. അനുരഞ്ജന ചർച്ചകളും ഉടൻ അവസാനിക്കും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സുധീരന്‍റെ പ്രതികരണം.
തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. എ.കെ. ആന്‍റണിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കായി ടി.എൻ. പ്രതാപനേയും കെ. സുധാരകനേയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മൂന്ന് മണിക്ക് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് മുൻപ് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, തൃപ്പൂണിത്തുറയിലെ പാനലിൽ എ.ബി. സാബുവിനെ കൂടി ഉൾപ്പെടുത്തി. വി.എം. സുധീരന്‍റെ നിർദേശത്തെത്തുടർന്നാണ് തീരുമാനം. സിറ്റിങ് എം.എൽ.എ കെ. ബാബുവിനൊപ്പം എൻ. വേണുഗോപാലിന്‍റ പേരാണ് നിലവിൽ പാനലിൽ ഉള്ളത്. പാനൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.