വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ്: എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം –ഹൈകോടതി 

കൊച്ചി: വിദേശത്ത് നഴ്സിങ് ജോലിക്ക് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി ശരിവെച്ചു. അതേസമയം, തൊഴിലുടമയുടെ വിശ്വാസ്യത ഇ-മൈഗ്രന്‍റ് സംവിധാനത്തിലൂടെ ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ വിദേശത്ത് നഴ്സിങ് ജോലിക്ക് പോകുന്ന ഉദ്യോഗാര്‍ഥിയുടെ അപേക്ഷ വ്യക്തിപരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്‍െറ ഉത്തരവ് മൂലം വിദേശത്ത് നഴ്സിങ് ജോലിക്ക് പോകാന്‍ അനുമതിയില്ളെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ കോടതി തീര്‍പ്പാക്കി. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ നഴ്സിങ് ജോലിക്ക് പോകുന്നവര്‍ക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ളെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. മറ്റ് യാത്രാരേഖകളും വിസയും ശരിയായാല്‍ പോലും എമിഗ്രേഷന്‍ ക്ളിയറന്‍സ് നിഷേധിക്കുന്നത് മൂലം യാത്ര മുടങ്ങുകയാണ്. ഇത് നിയമവിരുദ്ധമാണെന്നും തങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണെന്നുമായിരുന്നു ഹരജിയിലെ വാദം.
2015 മാര്‍ച്ച് 12ന്് പ്രവാസികാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.