ന്യൂഡല്‍ഹി: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തിരക്കിട്ട ചർച്ചകൾ നാലാംദിവസത്തിലേക്ക് കടക്കുമ്പോഴും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. സിറ്റിങ് എം.എൽ.എമാരില്‍ അഞ്ച് പേരെ ഒഴിവാക്കണമെന്ന വാശി ഉപേക്ഷിക്കാൻ സുധീരന്‍ തയാറായെങ്കിലും നിലപാടിലുറച്ച് നിൽക്കുകയാണ് ഉമ്മൻചാണ്ടി. അഴിമതി ആരോപണം ഉയര്‍ന്ന മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.ബാബു എന്നിവരെ ഒഴിവാക്കണമെന്നാണ് സുധീരന്‍റെ പുതിയ നിര്‍ദ്ദേശം. എന്നാൽ ഈ വ്യവസ്ഥയും അംഗീകരിക്കാൻ ഉമ്മൻചാണ്ടി തയാറായില്ല. ഇതോടെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യത മങ്ങി.
ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റിയാല്‍ താന്‍ മത്സര രംഗത്തു നിന്നും മാറുമെന്ന് ഉമ്മന്‍ ചാണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ ഹൈക്കമാന്‍റിനും കഴിഞ്ഞില്ല. ഇന്ന് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തർക്കമുള്ള സീറ്റുകളിൽ യോജിപ്പിലെത്താൻ കഴിഞ്ഞില്ല. സുധീരന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടട്ടെ എന്നാണ് ഉമ്മൻചാണ്ടി യോഗത്തിൽ പറഞ്ഞതെന്ന് അറിയുന്നു.
തിരഞ്ഞെടുപ്പുസമിതിക്കു ശേഷം ഉമ്മൻ ചാണ്ടി, സുധീരൻ, രമേശ് ചെന്നിത്തല എന്നിവരുമായി സോണിയയും ആന്‍റണിയും രണ്ടാംവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ, സോണിയയുടെ വസതിക്കു പുറത്ത് ആന്‍റണി, സുധീരനും രമേശുമായി ചർച്ച തുടരുന്നതിനിടെ, ഉമ്മൻ ചാണ്ടി കേരള ഹൗസിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.