പ്രധാനമന്ത്രി എത്തുമ്പോഴും ദുരന്തസ്ഥലത്ത് പൊട്ടാത്ത സ്ഫോടകവസ്തുക്കളുണ്ടായിരുന്നു-ഡി.ജി.പി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പരവൂരിലെ വെടിക്കെട്ട് ദുരന്തസ്ഥലത്തത്തെിയപ്പോഴും പൊട്ടാത്ത സ്ഫോടകവസ്തുക്കള്‍ ക്ഷേത്രപരിസരത്ത് ചിതറിക്കിടപ്പുണ്ടായിരുന്നെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍. പ്രധാനമന്ത്രിയത്തെി നാലു ദിവസം കഴിഞ്ഞാണ് സ്ഫോടകവസ്തുക്കള്‍ പൂര്‍ണമായി നിര്‍വീര്യമാക്കാനായതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രധാനമന്ത്രിയത്തെുന്ന സ്ഥലത്ത് ജനങ്ങള്‍ കടക്കുന്നത് നിയന്ത്രിക്കാനോ സ്ഫോടകവസ്തുക്കളുടെ പരിശോധനയോ അസാധ്യമായിരുന്നതിനാലാണ് ഒരുദിവസത്തിനുശേഷം എത്തുന്നതാണ് നല്ലതെന്ന് എസ്.പി.ജിക്ക് താന്‍ ഉപദേശം നല്‍കിയത്.
തീവ്രവാദ സംഘടനകളുടെ ഭീഷണി പ്രധാനമന്ത്രിക്കുണ്ട്. ജനക്കൂട്ടത്തില്‍നിന്ന് ചെറിയ പ്രകോപനമുണ്ടായാല്‍പോലും പൊലീസിന്‍െറ വീഴ്ചയായി വിലയിരുത്തുമായിരുന്നു.
എന്നാല്‍, പരവൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ മതിയായ സുരക്ഷയൊരുക്കുകയായിരുന്നു. ദുരന്തസ്ഥലത്തും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലുമായി 2000 പൊലീസിനെ അധികമായി എത്തിച്ചു. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയ്നികളെ വരെ നിയോഗിച്ചു.
കണ്ണൂരില്‍നിന്ന് പൊലീസിനെയത്തെിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ നടന്നില്ല. മെഡിക്കല്‍കോളജില്‍ ആവശ്യത്തിന് സുരക്ഷയില്ളെന്ന് കലക്ടര്‍ പറഞ്ഞു. പക്ഷേ, പൊലീസിന്‍െറ പഴുതടച്ച സുരക്ഷയില്‍ പ്രധാനമന്ത്രി സുരക്ഷിതനായിരുന്നു-ഡി.ജി.പി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചില്ല–മന്ത്രി ചെന്നിത്തല
ആലുവ: പരവൂരിലെ വെടിക്കെട്ട് ദുരന്തമുണ്ടായ ദിവസം പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സംഭവ സ്ഥലം സന്ദര്‍ശിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെയും രാഹുല്‍ഗാന്ധിയുടെയും സന്ദര്‍ശനത്തിനെതിരെയുള്ള ഡി.ജി.പിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയില്ല. സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും വന്നതില്‍ അപാകതയില്ല.വി.ഐ.പികളുടെ സന്ദര്‍ശനം  ബുദ്ധിമുട്ടുകളുണ്ടാക്കിയില്ല. ഡി.ജി.പിയുടെ പ്രസ്താവന ഏത് അര്‍ഥത്തിലാണെന്ന് അറിയില്ളെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.