പത്ത് വർഷത്തിനുശേഷം പി.പി മുകുന്ദൻ ബി.ജെ.പി ആസ്ഥാനത്ത്

തിരുവനന്തപുരം: പി.പി മുകുന്ദൻ വീണ്ടും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ. തിങ്കളാഴ്ച രാവിലെയാണ് മുകുന്ദൻ മാരാർജി ഭവനിൽ എത്തിയത്. താൻ നേരത്തെ തന്നെ പാർട്ടിയിൽ തിരിച്ചെത്തേണ്ടതായിരുന്നുവെന്ന് മുകുന്ദൻ പ്രതികരിച്ചു. അതേസമയം, തണുപ്പൻ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സംസ്ഥാന നേതാക്കളാരും തന്നെ മുകുന്ദനെ സ്വീകരിക്കാൻ എത്തിയിരുന്നില്ല. കുമ്മനം രാജശേഖരനുൾപ്പെടെയുള്ള നേതാക്കൾ തിരുവനന്തപുരത്തുണ്ടായിരുന്നു. 

അവസാരവാദ രാഷ്ട്രീയത്തേക്കാൾ ആദർശ രാഷ്ട്രീയത്തിനാണ് താൻ പ്രാധാന്യം നൽകിയത്. അതിനാലാണ് മറ്റൊരു പാർട്ടിയിലേക്കും പോകാതിരുന്നത്. പാർട്ടി സംവിധാനം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അക്കൗണ്ട് തുറക്കലല്ല, പരമാവധി സീറ്റ് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മുകുന്ദൻ പറഞ്ഞു. ആർ.എസ്.എസിൻെറ നിർദേശത്തെ തുടർന്നാണ് മുകുന്ദനെ തിരിച്ചെടുക്കുന്ന കാര്യം ബി.ജെ.പി പരിഗണിച്ചത്.

2006ലാണ് ബി.ജെ.പിയിൽ നിന്ന് മുകുന്ദനെ പുറത്താക്കിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുമ്പോഴായിരുന്നു പുറത്താക്കൽ. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളുമായി മുകുന്ദനുള്ള ബന്ധം ഈ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.