കൊല്ലം: കരിമ്പനി എന്നറിയപ്പെടുന്ന കാലാ അസര്‍ കൊല്ലം ജില്ലയില്‍ ഒരാളില്‍ കണ്ടത്തെി. ചെമ്പനരുവിയിലാണ് രോഗം കണ്ടത്. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. രോഗിയില്‍നിന്ന് ശേഖരിച്ച രക്ത സാമ്പ്ള്‍ കോട്ടയം വി.സി.ആര്‍.സിയിലേക്ക് പരിശോധനക്ക് അയച്ചു.
മേഖലയില്‍ 20ന് പനി സര്‍വേ ആരംഭിക്കും. ചെമ്പനരുവി ആദിവാസി കോളനിയില്‍ കൈതചിറ തടത്തില്‍ വീട്ടില്‍ മറിയാമ്മക്കാണ് (63) രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പാണ് മറിയാമ്മക്ക് പനി പിടിപെട്ടത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സിച്ചിട്ടും പനി ഭേദമാകാത്തതിനെ തുടര്‍ന്നാണ് ചെമ്പനരുവിയിലെ കുടുംബക്ഷേമ ഉപകേന്ദ്രം വഴി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്. പനി, ക്ഷീണം, ശരീര ഭാരം കുറയല്‍, രക്തത്തിന്‍െറ അളവ് കുറയല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മണല്‍ ഈച്ചയാണ് ഇവ പരത്തുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍നിന്ന് ഡോ. മീനാക്ഷി, ഡോ. സുകുമാര്‍, ഫറൂഖ് എന്നിവരുടെ നേതൃത്വത്തിലെ സംഘവും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷേര്‍ളിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ, മലേറിയ ഓഫിസര്‍ ടി. സുരേഷ്, ഡോ. സൗമ്യ തുടങ്ങിയവരും ചെമ്പനരുവിയിലത്തെി.
21ന് സിന്തറ്റിക് പൈറെത്രോയ്ഡ് ഉപയോഗിച്ചുള്ള ഐ.ആര്‍.എസ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആരംഭിക്കും. 28ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ത്വഗ്രോഗ വിദഗ്ധര്‍, ലാബ് ടെക്നീഷ്യന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ക്യാമ്പില്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.