അധ്യാപകരുടെ അനധികൃത ഡ്യൂട്ടികള്‍ അനംഗീകൃത അവധി –ഡി.പി.ഐ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ അനുമതിയില്ലാതെ അധ്യാപകര്‍ മറ്റ് ഡ്യൂട്ടികളില്‍ ഏര്‍പ്പെട്ടാല്‍ അനംഗീകൃത അവധിയായി കണക്കാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്കൂള്‍ അധ്യയന സമയത്ത് അധ്യാപകര്‍ വ്യാപകമായി അവധിയെടുത്ത് മറ്റ് ഡ്യൂട്ടികളില്‍ ഏര്‍പ്പെടുന്നെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് ഡി.പി.ഐയുടെ നടപടി. സ്കൂള്‍ അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ഡി.പി.ഐയുടെ അനുമതി ഇല്ലാതെ അധ്യാപകരെ ട്രെയ്നിങ് ഉള്‍പ്പെടെയുള്ള മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുത്. വകുപ്പിന്‍െറ അനുമതിയില്ലാതെ അധ്യാപകര്‍ ഇത്തരം ഡ്യൂട്ടികളില്‍ പങ്കെടുത്താല്‍ അത് ശ്രദ്ധയില്‍കൊണ്ടുവരണമെന്നും ആ കാലയളവ് അനംഗീകൃത അവധിയായി കണക്കാക്കേണ്ടതുമാണ്. 200 അധ്യയനദിനങ്ങള്‍ (1000 മണിക്കൂര്‍) പഠനസമയം ലഭിക്കത്തക്ക രീതിയില്‍ ക്ളാസുകള്‍ ക്രമീകരിക്കണം. നഷ്ടപ്പെടുന്ന മണിക്കൂറുകള്‍/ ദിവസങ്ങള്‍ക്ക് പകരം പഠനസമയം കണ്ടത്തെണം. പൂര്‍ത്തിയായ പഠന മണിക്കൂറുകള്‍/ ദിവസങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും പരിശോധനക്ക് ലഭ്യമാക്കുകയും വേണം.
പ്രധാന അധ്യാപകര്‍ ക്ളാസുകള്‍ പരിശോധിക്കുകയും ഇതിന്‍െറ ഡയറി തയാറാക്കുകയും വേണം. ഐ.ടി പ്രാക്ടിക്കല്‍ പിരിയഡുകള്‍ ക്ളബ് ചെയ്യുന്നതിന് അടുത്തടുത്ത പിരിയഡുകളിലാക്കി ടൈംടേബ്ള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.