തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസത്തെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനും നീതിയുക്തമായ സമ്മതിദാനം ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക മൊബൈല്‍ ആപ് അധിഷ്ഠിത സംവിധാനം, വെബ് കാസ്റ്റിങ്, വിഡിയോ റെക്കോഡിങ് എന്നിവ ഏര്‍പ്പെടുത്തും. സംസ്ഥാന ഐ.ടി മിഷന്‍െറ സഹായത്തോടെയാണിത്.
പോളിങ് ബൂത്തുകളില്‍നിന്ന് സെക്ടറല്‍ ഓഫിസര്‍മാര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍, മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ എന്നിവരിലേക്ക് വിവരങ്ങള്‍ സുഗമമായി കൈമാറാന്‍ ആന്‍ഡ്രോയ്ഡ്/എസ്.എം.എസ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കും. ബൂത്തുകളില്‍നിന്നുള്ള തത്സമയ വിവരങ്ങള്‍ വെബ് അധിഷ്ഠിത ഡാഷ്ബോര്‍ഡിലേക്കും റിപ്പോര്‍ട്ടിങ് സംവിധാനത്തിലേക്കും കൈമാറാന്‍ ഇതുവഴി സാധിക്കും. ഈ സംവിധാനത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്കും പോളിങ് ഓഫിസര്‍മാര്‍ക്കും എളുപ്പത്തില്‍ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.