ഡി.വൈ.എഫ്.ഐ നേതാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ബി.ജെ.പി ഭീഷണി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ‘കേരള കുരുക്ഷേത്ര’ പരിപാടിക്കിടെ സി.പി.എം യുവനേതാവിനെതിരെ ബി.ജെ.പി പ്രവര്‍ത്തരുടെ ആക്രോശം.
കോലീബി സഖ്യത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചതാണ് പ്രകോപനമായത്. പാകിസ്താനില്‍ പോടാ എന്ന് ആക്രോശിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസിനുനേരെ തട്ടിക്കയറി.10ഓളം ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു പരിപാടി അലങ്കോലപ്പെടുത്താനായി രംഗത്തത്തെിയത്. ഇതാണ് യഥാര്‍ഥ അസഹിഷ്ണുതയെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോകാമെന്ന് റിയാസും മറുപടിനല്‍കി.
ഇതൊരു പൊതുചര്‍ച്ചയാണെന്നും മുസ്ലിം ആയതിന്‍െറ പേരില്‍ ഒരാളോട് പാകിസ്താനിലേക്ക് പോകാന്‍ പറയുന്നരീതി ചര്‍ച്ചയില്‍ അനുവദിക്കില്ളെന്നും പരിപാടിയുടെ അവതാരകന്‍ നിഷാദും വ്യക്തമാക്കി. തുടര്‍ന്ന് രോഷാകുലരായ ബി.ജെ.പി പ്രവര്‍ത്തകര്‍ റിയാസിനെതിരെയും ചാനല്‍ അവതാരകന് നേരെയും തിരിഞ്ഞു. പരിപാടി നടത്താന്‍ അനുവദിക്കില്ളെന്ന് പറഞ്ഞായിരുന്നു സ്ഥലത്തെ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റത്തിന് മുതിര്‍ന്നത്. സംഘര്‍ഷം കനക്കുന്നതിനിടെ, കൂടുതല്‍പേരത്തെിയാണ് ബി.ജെ.പി പ്രവര്‍ത്തകരെ പറഞ്ഞുവിട്ടതെന്ന് നിഷാദ് പറഞ്ഞു.
പേരും മതവും നോക്കി ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന സംഘ്പരിവാര്‍ ഭീകരത കേരളത്തില്‍ പറിച്ചുനടാനാണ് ശ്രമമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.