തിരുവനന്തപുരം: പരവൂർ പുറ്റിങ്ങിൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കും. ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുടെ നിലപാടാണ് തനിെക്കന്നും ചെന്നിത്തല വ്യക്തമാക്കി. പരവൂർ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊല്ലം കലക്ടറുടെ ചേംബറിൽ പരിശോധന നടത്തി സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിശദീകരണം.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതിെൻറ നിജസ്ഥിതി മനസ്സിലാക്കുന്നതിനാണ് കലക്റേറ്റിൽ പരിശോധന നടത്തി ഹാർഡ് ഡിസ്ക് പരിശോധിച്ചത്. എന്നാൽ, ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ അതിൽ ദൃശ്യങ്ങൾ ഇല്ലെന്ന് വ്യക്തമായി. സിസിടിവി പ്രവർത്തനരഹിതമാണെന്ന് ജില്ല കലക്ടർ നേരത്തെ അറിയിച്ചിരുെന്നങ്കിലും ക്രൈംബ്രാഞ്ച് പരിശോധനയുമായി മുന്നോട്ടു പോകുകയായിരുന്നു.
കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി അടൂർ പ്രകാശ് രംഗത്തുവന്നിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ കലക്ടറുടെഭാഗത്ത് വീഴ്ചയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ജില്ലാഭരണകൂടം അനുമതി നഷേധിച്ച വെടിക്കെട്ട് തടയുന്നതിൽ പൊലീസിെൻറ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായും ജില്ലാ കലക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വെടിക്കെട്ട് തടയുന്നതിലെ വീഴ്ച സംബന്ധിച്ച് റവന്യൂ വകുപ്പും ആഭ്യന്തരവകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.