മണ്ണാര്‍ക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതകം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുന്നു. മണ്ണാര്‍ക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രത്യക്ഷ നിലപാടുമായി എ.പി സുന്നി വിഭാഗം രംഗത്തത്തെിയതോടെയാണിത്.
2013 നവംബര്‍ 20ന് കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസയുടെയും സഹോദരന്‍ നൂറുദ്ദീന്‍െറയും കൊലപാതകമാണ് മണ്ണാര്‍ക്കാട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്നത്. കല്ലാംകുഴി ജുമാമസ്ജിദില്‍ പിരിവ് നടത്തുന്നതുമായി സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതും കൊലപാതകത്തില്‍ കലാശിച്ചതും. പ്രദേശത്ത് നിലനിന്ന കുടുംബ കലഹവും കാരണമായതായി ആക്ഷേപമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ 27 പേര്‍ അറസ്റ്റിലായിരുന്നു.
പ്രതിസ്ഥാനത്ത് മുസ്ലിംലീഗ് നേതാക്കളായതിനാല്‍ അവരെ സംരക്ഷിക്കാന്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ ഇടപെട്ടെന്ന ആരോപണമാണ് എ.പി സുന്നി വിഭാഗം ഉയര്‍ത്തുന്നത്. എ.പി സുന്നി വിഭാഗത്തിന്‍െറ ആദര്‍ശ സമ്മേളനവേദിയില്‍ ഷംസുദ്ദീനെതിരെയുള്ള നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മണ്ണാര്‍ക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍, കാലങ്ങളായി ഇടതുപക്ഷത്തോട് ചായ്വ് പുലര്‍ത്തുന്ന കാന്തപുരം വിഭാഗത്തിന്‍െറ പരസ്യ നിലപാട് കാര്യമായ ദോഷമുണ്ടാക്കില്ളെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം. കല്ലാംകുഴി സംഭവം പ്രചാരണായുധമാക്കി ഇടതുപക്ഷവും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.