പുറത്തൂര്‍ (മലപ്പുറം): കടല്‍ കാണാന്‍ കുഞ്ഞിനോടൊപ്പം വാക്കാട് കടപ്പുറത്തത്തെിയ വീട്ടമ്മയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യതൊഴിലാളിയായ വെട്ടം വാക്കാട് വാലില്‍ ഹമീദ് എന്ന അമിനുല്‍ ഫാസിനെയാണ് (28) തിരൂര്‍ സി.ഐ പ്രദീപ്കുമാര്‍, എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം.
എട്ട് വയസ്സുള്ള കുട്ടിയുമൊന്നിച്ച് ബന്ധുവിന്‍െറ ഓട്ടോറിക്ഷയിലാണ് വീട്ടമ്മ കടപ്പുറത്ത് എത്തിയത്. ബീച്ചില്‍ ഓട്ടോറിക്ഷ നിര്‍ത്തിയ ഉടന്‍ ഇവരുടെ സമീപത്തത്തെിയ ഹമീദ് എന്തിനാണിവിടെ വന്നതെന്ന് ചോദിച്ചത്രെ. കടല്‍ കാണാന്‍ വന്നതാണെന്ന് അറിയിച്ചപ്പോള്‍ താന്‍ പൊലീസുകാരനാണെന്ന് പറഞ്ഞ ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറോട് ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. മഫ്തിയിലുള്ള പൊലീസാകുമെന്ന് കരുതി ഓട്ടോ ഡ്രൈവര്‍ ലൈസന്‍സ് നല്‍കി. ഉടന്‍ രണ്ടുപേരുടെയും മൊബൈല്‍ ഫോണും വീട്ടമ്മയുടെ ബാഗില്‍നിന്ന് 1000 രൂപയും എടുത്ത് ഓട്ടോറിക്ഷയില്‍ കയറിയ ഹമീദ് ഓട്ടോ വിടാന്‍ ആവശ്യപ്പെട്ടു. പൊലീസാണെന്ന് ഭയന്ന് ഡ്രൈവര്‍ വീട്ടമ്മയെയും കയറ്റി ഓട്ടോ വിട്ടു.
പറവണ്ണ ടി.എം.ജി കോളജ് എത്തിയപ്പോള്‍ കോളജിന്‍െറ പിറകുവശത്തേക്ക് ഓട്ടോ തിരിക്കാന്‍ ആവശ്യപ്പെട്ടു. വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തിച്ച് വീട്ടമ്മയെ വലിച്ചിഴച്ച് വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി. തടയാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെയും കുട്ടിയെയും ഭീഷണിപ്പെടുത്തി ഹമീദ് വിരട്ടിയോടിച്ചു. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പരാതി. വീട്ടമ്മ വീട്ടിലത്തെി ബന്ധുക്കളോട് വിവരം പറഞ്ഞതോടെ ശനിയാഴ്ച സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. വൈകീട്ടോടെ പ്രതിയെ വാക്കാട് നിന്ന് പിടികൂടി. പ്രതിയെ വീട്ടമ്മയും ഓട്ടോ ഡ്രൈവറും തിരിച്ചറിഞ്ഞു. രണ്ടുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.