വർഗീയവാദികളുടെ വോട്ട് നേടി ജയിക്കുന്നതിനേക്കാൾ ഭേദം തോറ്റ് വീട്ടിലിരുക്കുന്നത്- മുനീർ

കോഴിക്കോട്: വർഗീയവാദികളുടേയും മതതീവ്രവാദികളുടേയും വോട്ട് നേടി ജയിക്കുന്നതിനേക്കാൾ ഭേദം തോറ്റ് വീട്ടിലിരുക്കുന്നതാണെന്ന് മന്ത്രി എം.കെ.മുനീർ. ബേപ്പൂരിൽ ഇടതുസ്ഥാനാർഥി തോറ്റാൽ കോഴിക്കോടിന് മുസ്‌ലിം മേയറും മുസ്‌ലിം എം.എൽ.എയും ലഭിക്കുമെന്ന ഡി.സി.സി പ്രസിഡന്റ് കെ.സി.അബുവിന്റെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബേപ്പൂർ മണ്ഡലത്തിൽ സാമുദായിക ധ്രുവീകരണത്തിന് ശ്രമം നടന്നിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മലബാർ ചേംബർ ഒാഫ് കൊമേഴ്സ് സംഘടിപ്പിച്ച കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം സ്ഥാനാർഥികളുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുനീർ. ഇടത് മുന്നണിയെ പ്രതിനിധീകരിച്ച് സി.പി.മുസാഫിർ അഹമ്മദും എൻ.ഡി.എ സ്ഥാനാർഥി സതീഷ് കുറ്റിയിലും പരിപാടിയിൽ പങ്കെടുത്തു.

ബേപ്പൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ വി.കെ.സി മമ്മദ് കോയ വിജയിച്ചാല്‍ കോഴിക്കോടിന് മുസ്ലീം മേയറെ നഷ്ടപ്പെടും. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ബേപ്പൂരില്‍ ആദം മുല്‍സി വിജയിക്കണം. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് വി.കെ.സിയിലൂടെ കോഴിക്കോടിന് ഒരു മുസ്ലീം മേയറെ ലഭിച്ചത്. അദ്ദേഹത്തെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് മുസ്ലീം പ്രാധിനിധ്യം കുറയ്ക്കുമെന്ന്  ഒരു മതനേതാവ് തന്നോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞുവെന്ന്  കെ.സി അബു ഒരു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.