മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുന്നു –കോടിയേരി

കോഴിക്കോട്: മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴിമതി ആരോപിക്കുന്നവരെ ജനം തെരുവിൽ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ്-ബിഡി.ജെ.എസ് കൂട്ടുകെട്ടുണ്ട്. ബി.ഡി.ജെ.എസ് വഴി ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

മതത്തിനും ജാതിക്കും ഊന്നൽ നൽകുകയാണ് ശ്രീനാരായണ ഗുരുവിന്‍റെ പിന്മുറക്കാർ ചെയ്യുന്നത്. ജാതി ചോദിച്ചാലെന്താണെന്നാണ് ഇവർ ചോദിക്കുന്നത്. ഗുരുവിൽ ജാതിയും മതവും അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ച് നൽകിയത് ഇതിന് പ്രത്യുപകാരമായാണ്. ആർ.എസ്.എസിന്‍റെ വോട്ട് വാങ്ങി ജയിക്കാൻ മുനീർ അടക്കമുള്ളവർ ശ്രമിക്കുന്നുണ്ട്. കോഴിക്കോട്ട് ഇതിന്‍റെ ഭാഗമായി ആർ.എസ്.എസ്-ലീഗ് ചർച്ച നടന്നതായും ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറാണെന്നും കോടിയേരി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.