കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തീർപ്പാക്കി.
സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയെ ഏൽപിക്കണമെന്നുമാവശ്യപ്പെട്ട് ചേർത്തല സ്വദേശി മുരളീധരൻ കോഞ്ചേരില്ലം സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.
സമാന ആവശ്യമുന്നയിച്ച് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹരജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്നും പൊതുതാൽപര്യ ഹരജി അനാവശ്യമാണെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.