കണ്ണൂര്‍: ജയില്‍ ശിക്ഷയുടെ കാര്യം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ധര്‍മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍െറ പത്രികയെചൊല്ലി തര്‍ക്കം. പിണറായിക്കടുത്ത പന്തക്കപ്പാറ ബീഡിക്കമ്പനി ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകനും ബീഡിത്തൊഴിലാളിയുമായ കൊളങ്ങരത്തേ് രാഘവനെ കൊലപ്പെടുത്തിയ കേസില്‍ 1979ല്‍ ഏഴുവര്‍ഷം കോടതി ശിക്ഷിച്ച കാര്യം നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചുവെന്നതായിരുന്നു ധര്‍മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരനെതിരെ പരിശോധനക്കിടെ എല്‍.ഡി.എഫ് ആരോപണം. തനിക്ക് ശിക്ഷ ലഭിച്ചിട്ടില്ളെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വരെ കേസ് നടത്തിയിട്ടും ശിക്ഷ റദ്ദാക്കിയിരുന്നില്ളെന്നും വ്യാജവും അപൂര്‍ണവുമായ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ നാമനിര്‍ദേശ പത്രിക തിരസ്കരിക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നതെന്നും എല്‍.ഡി.എഫ് പ്രതിനിധികള്‍ വാദിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് ഉച്ചവരെ പരിശോധന നിര്‍ത്തിവെച്ചിരുന്നു. ഉച്ചക്ക് വീണ്ടും പരിശോധന തുടങ്ങിയപ്പോഴും എല്‍.ഡി.എഫ് വാദത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, പത്രിക സ്വീകരിക്കുന്നതായി അറിയിച്ച വരണാധികാരി സാജു സെബാസ്റ്റ്യന്‍, തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.