തിരുവനന്തപുരം: അട്ടപ്പാടി മലനിരകളുടെ കിഴക്കന്‍ പ്രദേശങ്ങളിലെ കൃഷി വികസനത്തിനായി രൂപം നല്‍കിയ വാലി ഇറിഗേഷന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചില്ല. തമിഴ്നാടിന്‍െറ അഭിപ്രായം തേടാതെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്‍െറ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി.
തമിഴ്നാടിന്‍െറ നിലപാടറിഞ്ഞ ശേഷമേ പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ പരിസ്ഥിതി മന്ത്രാലയം വീണ്ടും പരിഗണിക്കൂ. നിലപാടറിയിക്കാതെ തമിഴ്നാട് നടപടികള്‍ വൈകിപ്പിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി. കിഴക്കന്‍ അട്ടപ്പാടിയെ കടുത്ത വരള്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ 1960കളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭവാനിയുടെ കൈവഴിയായ ശിരുവാണിപ്പുഴക്ക് കുറുകെ ചിറ്റൂരില്‍ ഡാം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1974ലാണ് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി (എ.വി.പി.ഐ) എന്ന പേരില്‍ ജലസേചനപദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിര്‍മാണപ്രവര്‍ത്തനം അക്കൊല്ലംതന്നെ ആരംഭിച്ചെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടികളില്‍ ഒതുങ്ങി. ഡാം നിര്‍മിക്കുന്നതിനായി എത്തിച്ച യന്ത്രസാമഗ്രികളെല്ലാം തുരുമ്പെടുത്ത് നശിച്ചു. പ്രാരംഭമായി 12500 ഹെക്ടര്‍ കൃഷിസ്ഥലത്തെ ജലസേചനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീടത് 4347 ഹെക്ടറായി ചുരുക്കി.
അട്ടപ്പാടിയുടെ കാര്‍ഷിക, ജലദൗര്‍ലഭ്യത്തിന് പരിഹാരം ഉണ്ടായില്ളെന്ന് മാത്രമല്ല, പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കാതെ 83 ആദിവാസി കുടുംബങ്ങളെ സര്‍ക്കാര്‍ കുടിയിറക്കുകയും ചെയ്തു. അവരെ പൂര്‍ണമായും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറിനിപ്പോഴും കഴിഞ്ഞിട്ടില്ല. കട്ടേക്കാട്, പോത്തുപാടി തുടങ്ങി ഇവിടത്തെ ഊരുകളിലെ ആദിവാസികള്‍ക്ക് ഇപ്പോഴും വെള്ളവും വെളിച്ചവും അന്യമാണ്. ശിരുവാണിപ്പുഴയില്‍ ചിറ്റൂരില്‍ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ പരിധിയിലായതിനാല്‍ തമിഴ്നാടിന്‍െറ അനുമതി അനിവാര്യമാണെന്നായിരുന്നു കേന്ദ്രനിലപാട്. ഇതേതുടര്‍ന്ന് കഴിഞ്ഞ മേയില്‍ സംസ്ഥാന ജലസേചന വകുപ്പ് സെക്രട്ടറി തമിഴ്നാട് ജലസേചന സെക്രട്ടറിക്ക് കത്തയച്ചു.
തമിഴ്നാട് പ്രതികരണം അറിയിക്കാത്തതിനാല്‍ ഇനിയും മറുപടിക്ക് കാത്തുനില്‍ക്കേണ്ടതില്ളെന്ന് ചൂണ്ടിക്കാട്ടി ചീഫ് എന്‍ജിനീയര്‍ ജൂലൈ ആദ്യം പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നല്‍കി. എന്നാല്‍ ഇതിനുള്ള മറുപടിയിലാണ് കേരളത്തിന്‍െറ ആവശ്യം പൂര്‍ണമായും കേന്ദ്രം തള്ളിയത്. അന്തര്‍സംസ്ഥാന അതിര്‍ത്തിക്ക് സമീപത്തുള്ള പദ്ധതികള്‍ക്ക് പരിസ്ഥിതി നിയമപ്രകാരം അയല്‍സംസ്ഥാനത്തിന്‍െറ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.