വിവാദ ​​പ്രസംഗം; പിള്ളക്കെതിരെ അന്വേഷണം

കൊല്ലം: മുസ്​ലിം, ക്രൈസ്​തവ സമുദായങ്ങളെ അവഹേളിച്ച്​ സംസാരിച്ച കേരളാ കോൺഗ്രസ്​(ബി) ചെയർമാൻ ആർ. ബാലകൃഷ്​ണപിള്ളക്കെതിരെ അന്വേഷണം. ​കൊല്ലം റൂറൽ എസ്​.പിക്ക്​ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അന്വേഷണം. പുനലൂർ ഡി.വൈ.എസ്.​പിക്കാണ്​ അ​ന്വേഷണ ചുമതല. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് കരയോഗത്തിന്‍െറ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ച്​ സംസാരിച്ചത്​​.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. ഇപ്പോ നായയുടെ കുരകൊണ്ട്​ അഞ്ച്​ നേരവും ഉറങ്ങണ്ട. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. എന്നിങ്ങനെയായിരുന്നു ബാലകൃഷ്​ണ പിള്ളയുടെ ​സംസാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.