മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കുന്ന വിഷയത്തില്‍ ഭൂവുടമകള്‍ക്ക് വീട് വെക്കുന്നതിനുളള സ്ഥലം ഉള്‍പ്പെടെ മതിയായ നഷ്ടപരിഹാരം അടങ്ങുന്ന പാക്കേജ് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത മലപ്പുറം ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സ്ഥലവാസികളുടെ ആശങ്ക ദുരീകരിക്കുവാന്‍ ആഗസ്റ്റ് എട്ടി-ന് മലപ്പുറം കലക്ടറേറ്റില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സ്ഥലമുടമകള്‍, സമരസമിതി എന്നിവരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.