തിരുവനന്തപുരം: പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ പാര്‍ട്ടിക്കെതിരെ ലേഖനം വന്നതില്‍ കോണ്‍ഗ്രസ് നേത്യത്വത്തിന് കടുത്ത വിയോജിപ്പ്. ചരിത്രങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് കെ.എം മാണി യു.ഡി.എഫില്‍ ചേര്‍ന്നതെന്ന മറുപടിയുമായി കെ.മുരളീധരന്‍ രംഗത്തത്തെി. കെ.എം മാണിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്ന പരിഹാരത്തിന് 48 മണിക്കൂര്‍ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ മുഖപത്രത്തില്‍ ലേഖനം വന്നത് കരുതുകൂട്ടിയുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ പി.ടി ചാക്കോയുടെ ചരിത്രം പറഞ്ഞ് പ്രതിച്ഛായയില്‍ വന്ന ലേഖനത്തിന് കെ.മുരളീധരന്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് പാര്‍ട്ടിയോട് ചര്‍ച്ച ചെയ്തിട്ടില്ളെന്ന കെ.എം മാണിയുപടെ ആക്ഷേപവും മുരളീധരന്‍ തള്ളിക്കളഞ്ഞു.
ചരല്‍ക്കുന്ന് ക്യാമ്പിന് മുമ്പായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയും ,പികെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നുണ്ടങ്കിലും കെ.എം മാണിയെ ഫോണില്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ലായെന്നതാണ് യുഡിഎഫിനെ കുഴക്കുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് മാണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.