മാണിയും കൂട്ടരും എൻ.ഡി.എയ​ിലേക്ക്​ -ആൻറണി രാജു

കോട്ടയം: കേരള കോണ്‍ഗ്രസി​െൻറ ഭാവി തീരുമാനിക്കുന്ന ചരല്‍ക്കുന്ന് ക്യാംപ് ഇന്ന് തുടങ്ങാനിരിക്കെ കെ.എം മാണിയും അനുയായികളും എൻ.ഡി.എയ​ിലേക്ക്​ പോകുമെന്ന്​ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. നേരത്തെ തന്നെ ഇതിനുളള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാണി എൻ.ഡി.എയ​ിലേക്ക്​ പോകാനുളള തീരുമാനം എടുക്കുന്നതോടെ കേരള കോണ്‍ഗ്രസ് പിളരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തില്‍ നിന്നുളള ഒരു ബിഷപ്പ് ഇടനിലക്കാരനായാണ്​ ചര്‍ച്ച സംഘടിപ്പിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ചര്‍ച്ചയില്‍ ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനായിരുന്നു തീരുമാനം. കൂടാതെ ബി.ജെ.പിയോട് മൃദുസമീപനം പുലര്‍ത്തണമെന്നും കെ.എം മാണിയുടെ നിര്‍ദേശം ഉണ്ടായിരുന്നതായും ആന്റണി രാജു പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകേന്ദ്രം രമേശ് ചെന്നിത്തലയല്ല. വേറൊരു മുതിർന്ന നേതാവിന്റെ പേരാണ് പാർട്ടിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.  ബാര്‍കോഴ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ ഒന്നിലേറെ നേതാക്കളുടെ പേരുളളതായും ആൻറണി രാജു പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.