മാണി ഒൗദ്യോഗികമായി പ്രഖ്യാപിക്കട്ടെ, അതിന് ശേഷം പ്രതികരിക്കാം -വി.എം സുധീരൻ

കൊല്ലം: മാണി യു.ഡി.എഫ് വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവരട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍. മുന്‍വിധിയോടെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. മാണി ഏത് സാഹചര്യത്തില്‍ എന്ത് പറഞ്ഞു എന്ന് തനിക്കറിയില്ല. അദ്ദേഹം പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണോ എന്നും അറിയില്ല. മാണിയുടെയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയോ തീരുമാനം ഔദ്യാഗികമായി പുറത്തു വന്നിട്ട് പ്രതികരിക്കാമെന്നും സുധീരൻ പറഞ്ഞു.

കോണ്‍ഗ്രസിനോടോ യു.ഡി.എഫിനോടെ ഇത്രയും കാലത്തിനുള്ളില്‍ കെ.എം മാണി ഒരു പരാതിയും പറഞ്ഞിട്ടില്ല. കെ.പി.സി.സിയെയും പരാതി അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

പറയേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് പറയും. കാര്യങ്ങള്‍ പറയാന്‍ മടിയില്ല. കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് എപ്പോഴും രാഷ്ട്രീയ മര്യാദ കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അന്തിമ തീരുമാനം വരെ കാത്തിരിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.