????

പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്ത് നൂറു മീറ്ററിലധികം വലിച്ചിഴച്ചു

ഫറോക്ക്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയെ തെരുവുനായ കടിച്ചെടുത്ത് നൂറു മീറ്ററിലധികം ദൂരം ഓടി. മാതാവ് അലറി വിളിച്ച് നായക്ക് പിറകെ ഓടിയതിനാലാണ് നായ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിക്കു സമീപം കുണ്ടായിത്തടത്തില്‍ അവില്‍ത്തൊടി വീട്ടില്‍ രതീഷ്കുമാര്‍, സുജില ദമ്പതികളുടെ മകള്‍ ആവണിയെയാണ് (രണ്ടര) ശനിയാഴ്ച ഉച്ചയോടെ വിട്ടുമുറ്റത്തുനിന്ന് തെരുവ് നായ കടിച്ചുവലിച്ച് കൊണ്ടുപോയത്.

കുട്ടിയുടെ ഇടതുകൈ കടിച്ചുപിടിച്ച നായ മുറ്റത്തുകൂടെ  വലിച്ച് പോവുകയായിരുന്നു. കൈയുടെ രണ്ട് ഭാഗത്തും വലിച്ചുകൊണ്ടു പോവുന്നതിനിടെ തല കല്ലിലിടിച്ചും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ദേഹമാസകലം  മുറിവുകളും പറ്റിയിട്ടുണ്ട്. അടുക്കളജോലിയില്‍ മുഴുകിയ മാതാവ് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പുറത്തേക്ക് ഓടിവന്നത്. നായ ആവണിയെ കടിച്ചുവലിച്ച് പോവുന്നത് കണ്ട് പിറകെ ഓടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.  ഉടന്‍തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.