തിരുവനന്തപുരം: കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോൺഗ്രസിനോടൊ യു.ഡി.എഫിലോ കെ.എം മാണി ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ചതിച്ചുവെന്ന് മാണി പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ജനാധിപത്യ വിശ്വാസികളെയാണ് മാണി വഞ്ചിച്ചത്. ദേശീയ തലത്തിലും സംസ്ഥാനത്തും കോൺഗ്രസ് ശക്തിപ്പെടുത്തേണ്ട സമയത്താണ് മാണി മുന്നണി വിടുന്നത്. കോൺഗ്രസാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെങ്കിൽ മാണി മുന്നണി വിടുമായിരുന്നുവോയെന്നും ചെന്നിത്തല ചോദിച്ചു.
മാണിയുടെ പ്രശ്നം അധികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.