ലാഭമാഗ്രഹിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനാവണം –മുഖ്യമന്ത്രി

തലശ്ശേരി: അധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശത്തിനും മാനേജ്മെന്‍റുകള്‍ പണം വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ആഗോള സംഗമം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. ചുരുക്കംചില മാനേജ്മെന്‍റുകള്‍ മാത്രമാണ് കാശ് വാങ്ങുന്നതില്‍നിന്ന് മാറിനില്‍ക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
മതംമാറ്റത്തിനു വേണ്ടിയാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയത് എന്നാക്ഷേപിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്തരം സ്കൂളുകളില്‍ ജാതിമതഭേദമന്യേ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. മിഷനറിമാര്‍ മാത്രമല്ല, അക്കാലത്ത് സ്കൂള്‍ സ്ഥാപിച്ച വ്യക്തികളും കുടുംബങ്ങളും സംഘടനകളും ഒരു ലാഭവും പ്രതീക്ഷിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പ്രഫഷനല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിന് കാശ് മതിയാവുന്നില്ല എന്ന ഘട്ടം വന്നപ്പോഴാണ് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാവാമെന്ന സ്ഥിതി വന്നത്. ഇതോടെ വലിയ ലാഭമാഗ്രഹിക്കുന്നവര്‍ക്ക് കടന്നുവരാവുന്ന മേഖലയാണ് വിദ്യാഭ്യാസ മേഖലയെന്ന് വന്നു. നേരത്തേ ലാഭമാഗ്രഹിക്കാതെ തുടങ്ങിയവരിലേക്കും മെല്ളെ ഈ ദൂഷ്യം കിനിഞ്ഞിറങ്ങുന്ന നില വന്നു. ഇതും അഴിമതിയുടെ കൂട്ടത്തില്‍ തന്നെയാണ് പെടുക. ഈ മാതൃക ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.