കേരളകോണ്‍ഗ്രസുമായി പ്രശ്നാധിഷ്ഠിത സഹകരണമെന്ന് കോടിയേരി

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മുമായി പ്രശ്നാധിഷ്ഠിതമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുന്നത് ഇപ്പോള്‍ അജണ്ടയിലില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായാണ് എല്‍.ഡി.എഫ് ഇതിനെ കാണന്നതെന്നും കോടിയേരി വ്യക്തമാക്കി.  എ.കെ.ജി സെന്‍്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണി യു.ഡി.എഫ് വിട്ടത് സ്വാഗതം ചെയ്യന്നു. കേരളകോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ യുഡിഎഫിന്‍്റെ ജീര്‍ണ്ണതയുടെ ഭാഗമാണ്. ആ ജീര്‍ണതയില്‍ നിന്ന് പുറത്തുവരികയാണ് ഇനി മാണി ചെയ്യണ്ടത്.  

എല്‍.ഡി.എഫിലേക്കില്ളെന്ന് മാണിയും കേരള കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാന്‍ എന്‍.ഡി.എയെ അനുവദിക്കില്ല. ആര്‍.എസ്.എസ് അതിനുള്ള നീക്കം നടത്തുന്നുണ്ട്.   വെള്ളാപ്പള്ളി നടേശന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയില്‍ ചേര്‍ന്ന അവസ്ഥയാണ് ബി.ജെ.പിയുമായി കൂട്ടുകൂടിയാല്‍ കേരളകോണ്‍ഗ്രസിനും ഉണ്ടാവുക. ബി.ജെ.പിയുമായുള്ള സഖ്യത്തിന് കേരളകോണ്‍ഗ്രസിന്‍്റെ അണികള്‍ സമ്മതിക്കുകയുമില്ല. ആര്‍.എസ്.എസിന്‍്റെ പ്രത്യയശാസ്ത്രത്തെ കേരളകോണ്‍ഗ്രസിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ളെന്നും കോടിയേരി പറഞ്ഞു.

യു.ഡി.ഫിന്‍്റെ ശിഥിലീകരണമാണ് നടക്കുന്നത്. മാണിയെടുത്ത നിലപാട് അനുസരിച്ച് യു.ഡി.എഫിന്‍്റെ മറ്റു ഘടകകക്ഷികളും ആത്മപരിശോധന നടത്തണം. വരും ദിവസങ്ങളില്‍ മറ്റു കക്ഷികളും ഐക്യജനാധിപത്യമുന്നണി വിടേണ്ടിവരും. കേരള കോണ്‍ഗ്രസും സി.പി.എമ്മും യോജിക്കകുയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ രണ്ടിലെ പൊതുപണിമുടക്കില്‍ കെ.എം മാണിക്കും സഹകരിക്കാം. യു.ഡി.എഫിന്‍്റെ ഭാഗമായിരുന്നപ്പോഴും മാണിയുമായി സഹകരിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.