ബേഡകം: വര്‍ഷങ്ങളായി സി.പി.എമ്മിന് തലവേദ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബേഡകത്തെ സി.പി.എം വിമത പക്ഷത്തില്‍ ഒരു ഭാഗം ആഗസ്റ്റ് 17ന് കുറ്റിക്കോല്‍ ബസാറില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐയില്‍ ചേരും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യന്‍ മൊകേരിയാണ് പ്രവര്‍ത്തകരെ സി.പി.ഐയിലേക്ക് സ്വീകരിക്കാനത്തെുന്നത്. ജില്ലയിലെ സി.പി.എമ്മിന്‍െറ ശക്തി കേന്ദ്രമായ ബേഡകത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നുള്ള ഒഴുക്ക് തടയാന്‍ സി.പി.എം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഏറെ പരിശ്രമിച്ചിരുന്നു.
മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് സി.പി.എം വിടാന്‍ തീരുമാനിച്ചത്. ഇതിന് സി.പി.ഐ ജില്ലാ നേതൃത്വത്തിന്‍െറ അനുമതിയും ലഭിച്ചിട്ടുണ്ട്. എത്രപേരാണ് സി.പി.എം വിട്ടു സി.പി.ഐയില്‍ ചേരുന്നതെന്ന് പാര്‍ട്ടിവിടുന്നവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പേരെ സി.പി.ഐയിലേക്ക് കൊണ്ടുപോകാനും സി.പി.എമ്മില്‍ നിലനിര്‍ത്താനും ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. ഗോപാലന്‍ മാസ്റ്ററുമായി സി.പി.എം ജില്ലാ നേതൃത്വം അനുരഞ്ജന ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബേഡകം വിഭാഗീയത കാരണം പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മില്‍ വന്‍ വോട്ടുചോര്‍ച്ച സംഭവിച്ചിരുന്നു. പി. ഗോപാലന്‍ മാസ്റ്റര്‍ നയിക്കുന്ന വിമതവിഭാഗത്തിന്‍െറ നിസ്സഹകരണമായിരുന്നു ഇതിന് കാരണം. കുറ്റിക്കോല്‍ പഞ്ചായത്ത് ഒറ്റക്ക് ഭരിച്ച സി.പി.എമ്മിന് ഇപ്പോള്‍ ഭൂരിപക്ഷമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.