ആറന്മുള: സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തം പുനഃപരിശോധിക്കും

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മുന്‍ സര്‍ക്കാറിന്‍െറ പത്ത് ശതമാനം പങ്കാളിത്തമാണ് പദ്ധതിയില്‍ സംസ്ഥാനത്തിനുണ്ടായിരുന്നതെന്നും അത് പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ആഘാത പഠനാനുമതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണെന്നും പത്ത് ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്നും കെ.ജി.എസ് ഗ്രൂപ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതിയില്‍ ബോധിപ്പിച്ചിരുന്നു. വിദഗ്ധ സമിതിയുടെ അനുമതി അദ്ഭുതപ്പെടുത്തിയെന്നും സംസ്ഥാന ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. അതേസമയം, ആറന്മുള പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് വിദഗ്ധസമിതി നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ തള്ളുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
സമിതിയുടെ ശിപാര്‍ശ മന്ത്രാലയം അംഗീകരിക്കുന്നില്ളെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ തന്നെ അറിയിച്ചു. കെ.ജി.എസ് ഗ്രൂപ്പിന്‍െറ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സമിതിയായി വിദഗ്ധ സമിതി മാറിയിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.