നിരപരാധിത്വം തെളിയിക്കാന്‍ അഷ്റഫലിക്ക് ഒരവസരം കൂടി

മലപ്പുറം: എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലിക്കെതിരായ സമസ്ത നേതാക്കളുടെ പരാതിയില്‍ നടപടിയെടുക്കുന്നതിന് മുമ്പ് നിരപരാധിത്വം തെളിയിക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ ധാരണ. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ലീഗ്, സമസ്ത നേതാക്കളുടെ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ചര്‍ച്ചയിലേക്ക് അഷ്റഫലിയെയും ക്ഷണിച്ചുവരുത്തിയിരുന്നു. സമസ്ത നേതാക്കള്‍ക്കെതിരായ ഫേസ്ബുക് പോസ്റ്റ് തന്‍െറ അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റാരൊ പോസ്റ്റ് ചെയ്തതാണെന്നാണ് അഷ്റഫലി ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് തെളിയിക്കാന്‍ അഷ്റഫലിക്ക് ഒരവസരം കൂടി നല്‍കും. അഷ്റഫലിക്ക് തെറ്റുപറ്റിയെന്ന് സമസ്ത നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ആദ്യം വ്യക്തമാക്കിയെങ്കിലും അഷ്റഫലി തെറ്റ് സമ്മതിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.