ദേശാഭിമാനി മുഖപ്രസംഗം: എല്‍.ഡി.എഫ് നിലപാടല്ല - കാനം

തൃശൂര്‍: മാണിയെയും മുസ്ലിം ലീഗിനെയും ക്ഷണിച്ച് ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗം എല്‍.ഡി.എഫിന്‍െറ നിലപാടല്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ ലേഖനം എഴുതിയ ആളുടെ അഭിപ്രായം മാത്രമായിരിക്കാമെന്നും കേരള കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും എതിരായുള്ള സി.പി.ഐയുടെ നിലപാടില്‍ മാറ്റമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനിയില്‍ ലേഖനം എഴുതിയ ആള്‍ 86 മുതല്‍ ദേശാഭിമാനിയില്‍ തുടര്‍ച്ചയായി വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ ലേഖനങ്ങള്‍ വായിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ ഇതുസംബന്ധിച്ച എല്ലാ സംശയങ്ങളും തീരുമായിരുന്നു. ദേശാഭിമാനിയില്‍ മുഖപ്രസംഗമെഴുതിയതുമായി ബന്ധപ്പെട്ട് താന്‍ പ്രതികരിക്കേണ്ട കാര്യമില്ല. ജനാധിപത്യ പാര്‍ട്ടികളോടുള്ള സമീപനം സംബന്ധിച്ച് സി.പി.ഐക്ക് വ്യക്തമായ നയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കക്ഷികളെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞ ദിവസമാണ് ദേശാഭിമാനിയില്‍ മുഖപ്രസംഗം വന്നത്.
യു.ഡി.എഫ് ബന്ധമൊഴിവാക്കിയ കെ.എം. മാണിക്കായി സി.പി.എം വാതിലുകള്‍ തുറന്നിട്ട സമയത്തെല്ലാം സി.പി.ഐ ശക്തമായ എതിര്‍പ്പുമായി വന്നിരുന്നു. അഴിമതിക്കാരനായ കെ.എം. മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ സി.പി.ഐക്കാവില്ളെന്നും സി.പി.എം ഉദ്ദേശിക്കുന്ന പ്രശ്നാധിഷ്ഠിത നിലപാട് എന്താണെന്ന് അറിയില്ളെന്നും നേരത്തേ കാനം പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.