കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളുടെ വിവിധ ശാഖകളില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളുടെ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വിദേശത്ത് നടത്തിയ വസ്തു ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കാനും സാധ്യതയുണ്ട്. അതേസമയം, മുത്തൂറ്റ് സ്ഥാപനങ്ങളിലെ സംശയകരമായ ചില അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ആദായനികുതി വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍, ഒരു അക്കൗണ്ടും മരവിപ്പിച്ചിട്ടില്ളെന്ന അവകാശവാദവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് മാനേജ്മെന്‍റും രംഗത്തത്തെി.ഒരാഴ്ച മുമ്പാണ് മുത്തൂറ്റിന്‍െറ മൂന്ന് സ്ഥാപനങ്ങളുടെയും അറുപതോളം ശാഖകളില്‍ ആദായ നികുതി വകുപ്പ് വിപുലമായ റെയ്ഡ് നടത്തിയത്. ഈ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ വിശദ പരിശോധന നടന്നുവരുകയാണ്. ഇതിനിടെയാണ് ഇവര്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചത്. വിദേശ ഇടപാടുകള്‍ സംബന്ധിച്ച് വിശദ വിവരം ശേഖരിച്ചശേഷം അന്വേഷണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
റെയ്ഡില്‍ കണ്ടത്തെിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും ഉടമകളെ അടുത്ത ആഴ്ച ആദായനികുതി അന്വേഷണ വിഭാഗം ചോദ്യം ചെയ്യും. അമേരിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലുള്ള ഇടപാടുകള്‍ കൂടാതെ വിദേശത്ത് ബിസിനസ് നടത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ അതിന് റിസര്‍വ് ബാങ്കിന്‍െറ അനുമതിയുണ്ടോ തുടങ്ങിയവയും അന്വേഷിക്കുന്നുണ്ട്.സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സൂചനയുള്ള അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. വിശദമായ പരിശോധനയില്‍ ഇടപാടുകളില്‍ ക്രമക്കേടില്ളെന്ന് ബോധ്യമായാലേ ഈ അക്കൗണ്ടുകള്‍ റിലീസ് ചെയ്യൂ. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധനയില്‍ പൊരുത്തക്കേടുകളും കണ്ടത്തെിയിട്ടുണ്ട്. ഇക്കാര്യത്തിലും ഉടമകളുടെ വിശദീകരണം തേടും.
അതിനിടെ, തങ്ങളുടെ അക്കൗണ്ടുകളൊന്നും മരവിപ്പിച്ചിട്ടില്ളെന്ന് വിശദീകരണവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും രംഗത്തത്തെി. പണയ ഇടപാടുകളിലെ ക്രമക്കേട് ആരോപണങ്ങളില്‍ മൗനം പാലിച്ചാണ് വിശദീകരണം. ആഗസ്റ്റ് ഒമ്പതുവരെ തങ്ങളുടെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയതായി വിശദീകരണകുറിപ്പില്‍ സമ്മതിക്കുന്നു . പരിശോധനയില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ ഇടപാടുകള്‍ കണ്ടത്തെുകയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍െറയോ, ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളുടെയോ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നാണ് വിശദീകരണം. ശരിയായ മാര്‍ഗത്തിലും നിയമാനുസൃതമായും ബിസിനസ് നടത്തുന്ന രീതിയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.