ജനപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി

കോട്ടയം: മതേതരത്വ നിലപാടില്‍നിന്ന് വ്യതിചലിക്കാതെ ജനപക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനം. ബി.ജെ.പിയുമായി ബന്ധം വേണ്ടെന്നും തീരുമാനിച്ചു. യു.ഡി.എഫ് വിടാനുള്ള ചരല്‍ക്കുന്ന് സംസ്ഥാന ക്യാമ്പിലെ തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് അംഗീകാരം നല്‍കിയ കമ്മിറ്റി സ്വതന്ത്രമായി തന്നെ നില്‍ക്കാനും തീരുമാനിച്ചു.
എതു മുന്നണിയായാലും നല്ലകാര്യങ്ങള്‍ ചെയ്താല്‍ പിന്തുണക്കുമെന്ന് ചെയര്‍മാന്‍ കെ.എം. മാണി യോഗത്തില്‍ വ്യക്തമാക്കി. ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം, വാര്‍ഡുതല യോഗങ്ങളില്‍ തടത്താനും തീരുമാനമായി. യു.ഡി.എഫ് വിട്ടശേഷം നടന്ന സംസ്ഥാന കമ്മിറ്റിയില്‍ മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചക്ക് വന്നില്ല. ഉദ്ഘാടന സമ്മേളനത്തിനുശേഷം അരമണിക്കൂറിനുള്ളില്‍ യോഗം പിരിഞ്ഞു. അതേസമയം, ജോസഫിനെ അനുകൂലിക്കുന്നവരുടെ എണ്ണം യോഗത്തില്‍ കുറവായിരുന്നത് ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.