പാര്‍ട്ടി മാറിയതിന് അഭിലാഷിന് നല്‍കേണ്ടിവന്നത് ജീവന്‍

ഇരിങ്ങാലക്കുട: അഭിലാഷ് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേരുകയും വാസുപുരത്ത് ബി.ജെ.പി യൂനിറ്റ് ആരംഭിക്കുകയും ചെയ്തതാണ് വധിക്കപ്പെടാന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രദേശത്ത് ബി.എം.എസിന്‍െറ ഓട്ടോ തൊഴിലാളി  യൂനിയന്‍ ആരംഭിച്ചതും അഭിലാഷായിരുന്നു. കഴിഞ്ഞ തിരുവോണ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം. ഉത്രാട ദിവസം രാത്രി എട്ടോടെ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകനായ കാളന്തറ സജീഷിനെ ആക്രമിച്ചിരുന്നു.  

തിരുവോണ ദിവസം വൈകീട്ട് നാലോടെ അഭിലാഷിനെ തലേദിവസം നടന്ന പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്ന വ്യാജേന ഫോണ്‍ ചെയ്തു വരുത്തി ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. വാസുപുരം കൊതേംഗലത്ത് കാരണവര്‍ ക്ഷേത്രത്തിനു മുന്നില്‍വെച്ച് അഭിലാഷിന്‍െറ ബൈക്ക് തടഞ്ഞുനിര്‍ത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു.

രക്തംവാര്‍ന്ന് റോഡില്‍ കിടന്ന അഭിലാഷിനെ ആശുപത്രിയിലത്തെിക്കാന്‍ പ്രതികള്‍ കുറേ സമയത്തേക്ക് സമ്മതിച്ചില്ല. പ്രതികള്‍ പിന്‍വാങ്ങിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.