രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കൂടി പ്രവേശാനുമതി

തിരുവനന്തപുരം: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശത്തിന് കൂടി ലോധ കമ്മിറ്റിയുടെ അനുമതി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിന് 150 സീറ്റിലേക്കും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിന് 100 സീറ്റിലേക്കുമാണ് അനുമതി.
കഴിഞ്ഞ ദിവസം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്- ഒറ്റപ്പാലം, മൗണ്ട് സിയോണ്‍- പത്തനം തിട്ട, അല്‍ അസ്ഹര്‍- തൊടുപുഴ, ഡി.എം വയനാട് എന്നീ കോളജുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതോടെ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശാനുമതി നിഷേധിച്ച സംസ്ഥാനത്തെ ഏഴ് കോളജുകളില്‍ ആറിനും അനുമതിയായി. കോഴിക്കോട് കെ.എം.സി.ടി കോളജ് മാത്രമാണ് ബാക്കിയുള്ളത്. ണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശത്തിന് കൂടി ലോധ കമ്മിറ്റിയുടെ അനുമതി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിന് 150 സീറ്റിലേക്കും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിന് 100 സീറ്റിലേക്കുമാണ് അനുമതി.
കഴിഞ്ഞ ദിവസം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്- ഒറ്റപ്പാലം, മൗണ്ട് സിയോണ്‍- പത്തനം തിട്ട, അല്‍ അസ്ഹര്‍- തൊടുപുഴ, ഡി.എം വയനാട് എന്നീ കോളജുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതോടെ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശാനുമതി നിഷേധിച്ച സംസ്ഥാനത്തെ ഏഴ് കോളജുകളില്‍ ആറിനും അനുമതിയായി. കോഴിക്കോട് കെ.എം.സി.ടി കോളജ് മാത്രമാണ് ബാക്കിയുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.