തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടി -കെ.കെ. ശൈലജ

തിരുവനന്തപുരം: തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണം. കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടാണ് നായ്ക്കളെ കൊല്ലാന്‍ തടസമെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

തെരുവു നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലെന്ന് തിരുവനന്തപുരം മുൻ കലക്ടർ ബിജു പ്രഭാകര്‍. മനുഷ്യന് ഭീഷണിയാകുന്നവയെ ഉന്‍മൂലനം ചെയ്യണം. മൃഗസ്നേഹികളല്ല, ചില പട്ടി സ്നേഹികള്‍ക്കാണ് എതിര്‍പ്പ്. ഇവരെ പിന്തുണക്കുന്നത് മരുന്ന് ലോബിയാണ്. നായ്ക്കളെ വളര്‍ത്തേണ്ടത് വീടിനുള്ളിലാണ്, തെരുവിലല്ലെന്നും ബിജു പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.