മെഡിക്കൽ പ്രവേശം: സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മുഴുവൻ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഫീസ് വർധനവും ഏകീകരണവും പരിഗണനയിലാണ്. പ്രവേശം സംബന്ധിച്ച് സർക്കാറിന് പിടിവാശിയില്ല. മാനേജ്മെന്‍റുകളുമായി വിഷയം ചർച്ച ചെയ്യാൻ തയാറാെണന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ നാളെ ഹൈകോടതിയിൽ ഹരജി നൽകും. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷനും വ്യക്തിഗത മാനേജ്മെന്‍റുകളുമാണ് ഹരജി നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചെന്നാവും ഹരജിയിൽ ആരോപിക്കുക.  

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടത്താനാണ് സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവിട്ടത്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്കടക്കം അലോട്ട്മെന്‍റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.