പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ഒന്നാം പ്രതി അജിംസിന്‍െറ വീട്ടില്‍ തിങ്കളാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്ക്, തോക്കിന്‍െറ ഉറ, വടിവാള്‍, രണ്ട് കഠാരകള്‍, 13 മുദ്രപത്രങ്ങള്‍, രണ്ട് സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന പിസ്റ്റള്‍ മോഡല്‍ തോക്കാണ് പിടികൂടിയത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് കവര്‍ച്ചയുടെ സൂത്രധാരനായ അജിംസ്.
മോഷണം നടന്ന പാളി സിദ്ദീഖിന്‍െറ വീടിനു സമീപം ഒന്നര വര്‍ഷത്തോളം വാടകക്ക് താമസിച്ചിരുന്ന പ്രതി വീട് നിരീക്ഷിച്ചതിനുശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. നാലു മാസം മുമ്പാണ് ഇവിടെനിന്ന് പെരുമ്പാവൂരിനുസമീപം എം.എച്ച് കവലയിലേക്ക് താമസം മാറ്റിയത്. കേസില്‍ പിടിയിലുള്ള പ്രതികളെ ചൊവ്വാഴ്ചയും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലത്തെി ചോദ്യം ചെയ്തു. തീവ്രവാദ ബന്ധമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവരില്‍നിന്ന് ശേഖരിച്ചത്. നാല് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച ഇവരെ ചോദ്യം ചെയ്തത്. എന്നാല്‍, തടിയന്‍റവിട നസീറിന്‍െറ കൂട്ടാളികള്‍ എന്നതിനപ്പുറം തീവ്രവാദ ബന്ധങ്ങള്‍ ഇവര്‍ക്കുള്ളതായി വ്യക്തമായിട്ടില്ളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍, വരുംദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്‍െറ നീക്കം. അബ്ദുല്‍ ഹാലിമിന്‍െറ കണ്ണൂരിലെ വീട്ടില്‍ തിങ്കളാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കാര്യമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. എന്നാല്‍, കേസിലെ പ്രതികളില്‍ പകുതിയോളം പേര്‍ പിടിയിലായെന്ന് പറയുന്ന പൊലീസിന്‍െറ വലയില്‍ മുഴുവന്‍ പേരും കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, ഇവരില്‍നിന്ന് തൊണ്ടി സാധനങ്ങളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടു
പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന പെരുമ്പാവൂരിലെ ബിസിനസുകാരന്‍െറ വീട്ടില്‍നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പിടിയിലായ മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി. ഇവരെ ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ എം.എച്ച് കവല ചെന്താര വീട്ടില്‍ അജിംസ് (36), കോട്ടപ്പുറം ആലങ്ങാട് മുത്തങ്ങല്‍ വീട്ടില്‍ സനൂബ് (26), കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പനപറമ്പില്‍ റഹീസ് (26) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് വി. മഞ്ജു ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്കെതിരെ 120 ബി, 171, 419, 447, 450, 395 എന്നീ വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.