നെടുമ്പാശ്ശേരി: ബുധനാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന ഹജ്ജ് വിമാനം വൈകി. വൈകീട്ട് 3.45ന് സൗദിയില്‍ നിന്നത്തെി 5.30ന് ഹാജിമാരുമായി പോകേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനമാണ് വൈകിയത്. ഈ വിമാനം രാത്രി 9.45നത്തെി 11.30ഓടെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം വൈകാനിടയായതു സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം നല്‍കാന്‍ സൗദി എയര്‍ലൈന്‍സിലെ നെടുമ്പാശ്ശേരിയിലുള്ള ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
എന്നാല്‍, സൗദിഎയര്‍ലൈന്‍സ് ഹജ്ജ് സര്‍വിസിനുപയോഗപ്പെടുത്തിയിരുന്ന വിമാനങ്ങളിലൊന്നിന് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി അധികൃതര്‍ അനുമതി നിഷേധിച്ചുവെന്നും തുടര്‍ന്ന് മറ്റൊരു വിമാനം ഉപയോഗിക്കേണ്ടിവന്നതാണ് സര്‍വിസ് വൈകാന്‍ കാരണമായതെന്നും പറയുന്നു.
കഴിഞ്ഞ തവണ എയര്‍ഇന്ത്യയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടത്തിയിരുന്നത്. സര്‍വിസെല്ലാം കൃത്യമായി നടത്തി എയര്‍ഇന്ത്യ അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. വിമാനം വൈകാനിടയാക്കിയത് വ്യാഴാഴ്ചത്തെ സര്‍വിസുകളും വൈകാന്‍ കാരണമായേക്കുമോയെന്നത് വ്യക്തമല്ല.
ഇന്ന് മൂന്ന് വിമാനം
നെടുമ്പാശ്ശേരി: നേരത്തേ തയാറാക്കിയ രണ്ട് വിമാനത്തിനു പകരം വ്യാഴാഴ്ച മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വിസ് നടത്തും. നേരത്തേ 450 സീറ്റുള്ള രണ്ട് വിമാനങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതിനുപകരം 300 സീറ്റ് വീതമുള്ള മൂന്ന് വിമാനങ്ങളായിരിക്കും പുറപ്പെടുക. വൈകിട്ട് 4.30, 5.30, 7.30 എന്നിങ്ങനെയായിരിക്കും വിമാനം പുറപ്പെടുന്ന സമയക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.