വിമാനം വൈകാന്‍ കാരണം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് –മന്ത്രി

നെടുമ്പാശ്ശേരി: സൗദി എയര്‍ലൈന്‍സിന്‍െറ വിമാനം ഇറക്കുന്നതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതാണ് ബുധനാഴ്ച വൈകീട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകാന്‍ കാരണമെന്ന് ഹജ്ജിന്‍െറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി. ഹജ്ജ് ക്യാമ്പില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ തവണ എയര്‍ ഇന്ത്യ വളരെ ഭംഗിയായി ഹജ്ജ് സര്‍വിസ് നടത്തിയിരുന്നു. ലക്ഷക്കണക്കിന് തീര്‍ഥാടകരത്തെുന്നതിനാല്‍ സൗദി അറേബ്യ സുരക്ഷാ കാര്യത്തില്‍ കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത്. ഇതില്‍   കേരളത്തിന് ഇളവ് ആവശ്യപ്പെടാനാവില്ല. ഇറക്കാന്‍ കഴിയാത്ത വിമാനത്തിന് പകരം മറ്റൊരു വിമാനം അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സുപ്രീംകോടതി വിധിയനുസരിച്ച് അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കു കൂടി മാത്രമേ ഹജ്ജ് സബ്സിഡി തുടരാനാവൂവെന്നും ഈ പശ്ചാത്തലത്തില്‍ ഹജ്ജ് സബ്സിഡി സ്വീകരിക്കേണ്ടതില്ളെന്ന് തീരുമാനിക്കണമെന്നുമുള്ള തന്‍െറ നിലപാടില്‍ മാറ്റമില്ളെന്ന് മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി. നിഷ്പക്ഷമായ ഇത്തരം അഭിപ്രായം തനിക്ക് പറയാന്‍ ധാര്‍മികമായി കഴിയുമെന്നും ഉമ്മന്‍ ചാണ്ടിക്ക് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും ജലീല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.