ഈ തെരുവില്‍ മുഴങ്ങുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദം

കുറ്റ്യാടി: അക്ഷരാര്‍ഥത്തില്‍ ഈ തെരുവില്‍ മുഴങ്ങുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്. കുറ്റ്യാടി ടൗണില്‍ വയനാട് റോഡിലാണ് ബധിരരും മൂകരുമായ ചെറുപ്പക്കാര്‍ സംഘംചേര്‍ന്ന് ആശയവിനിമയം നടത്തുന്ന അപൂര്‍വ  കാഴ്ചയുള്ളത്. ഇത്രയധികം സംഘബോധമുള്ള മറ്റൊരു കൂട്ടരെയും കാണില്ളെന്ന്  പരിസരവാസികള്‍ പറയുന്നു. വൈകുന്നേരങ്ങളിലാണ് ഇവര്‍ ഒന്നിക്കുന്നത്. ഞായറാഴ്ച ആളുകള്‍ കൂടുതലായിരിക്കും.

മിക്കവരും തൊഴിലാളികളായതിനാല്‍ അന്ന് ഒഴിവു ലഭിക്കുമെന്നതാണ് കാരണം.   ഇവരുടെ കള്‍ചറല്‍ ക്ളബും ഇതിനടുത്താണ്. വിദ്യാര്‍ഥികളല്ലാത്ത ബധിരര്‍ക്ക് ക്ളബുള്ള അപൂര്‍വ സ്ഥലങ്ങളിലൊന്നാണ് കുറ്റ്യാടി. ഗള്‍ഫിലെ ബധിരനായ ഒരു അറബി യുവാവ് മുമ്പ് കോഴിക്കോട്ട് എത്തിയപ്പോള്‍ അദ്ദേഹത്തെ വാഹനത്തില്‍ കൊണ്ടുപോയി സ്ഥലങ്ങള്‍ കാട്ടിക്കൊടുത്തത് ഇക്കൂട്ടത്തിലെ ഒരു ഡ്രൈവറായിരുന്നു. അതിന്‍െറ സന്തോഷമെന്നോണം ക്ളബ് തുടങ്ങാന്‍ സഹായംചെയ്തതായാണ് പറയുന്നത്. ക്ളബില്‍ സ്ഥിരമായി അധ്യാപകരത്തെി ഇവരെ ലോകകാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കും. ചിലപ്പോള്‍ ഇവരുടെ ബധിരരായ കുടുംബാംഗങ്ങളും ക്ളാസിലത്തെുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.