അടിമാലി: പത്തുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കൂമ്പന്‍പാറ പഴംപിള്ളിയില്‍ നസീറിന്‍െറ ഭാര്യ സലീനയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇടുക്കിയിലെ അഭയ കേന്ദ്രത്തിലത്തെിയാണ് അടിമാലി എസ്.ഐ ലാല്‍ സി. ബേബി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്ന സലീനയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടര്‍ന്ന്, ഇവര്‍ താമസിക്കുന്ന കൂമ്പന്‍പാറയിലെ വീട്ടിലത്തെിച്ച് തെളിവെടുത്തു. മകന്‍ നൗഫലിനെ താനോ ഭര്‍ത്താവോ ഉപദ്രവിച്ചിട്ടില്ളെന്നും കുരങ്ങ് ആക്രമിച്ചതാണെന്നും തെളിവെടുപ്പിനിടെ സലീന പറയുന്നുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ കുട്ടിയെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ സലീനയെ 14 ദിവസത്തേക്ക് തൃശൂര്‍ വിയ്യൂരിലെ വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. മൂന്നുമാസം പ്രായമായ പെണ്‍കുട്ടിയെ മാതാവിനൊപ്പം ജയിലില്‍ കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു.
ഇതിനിടെ, കഞ്ചാവുകേസില്‍ റിമാന്‍ഡിലായ നസീറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പൊലീസ് അപേക്ഷ നല്‍കി. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും. അനിശ്ചിതത്വത്തിനൊടുവിലാണ് ഒരുകുട്ടിയെ മാതാവിനൊപ്പം അയക്കാനും ഒമ്പതുവയസ്സുള്ള മറ്റൊരു കുട്ടിയെ ജില്ലാ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കാനും കോടതി നിര്‍ദേശിച്ചത്. മാതാപിതാക്കളുടെ മര്‍ദനമേറ്റ് കൊച്ചി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന നൗഫല്‍ സുഖം പ്രാപിച്ചുവരുന്നുണ്ട്. ജയിലില്‍ ആത്മഹത്യശ്രമം നടത്തിയ നസീര്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.