എല്‍.ഡി.എഫ് സംസ്ഥാന സമിതി ഇന്ന്

തിരുവനന്തപുരം: ബോര്‍ഡ്, കോര്‍പറേഷന്‍ പങ്കുവെക്കല്‍ സംബന്ധിച്ച് അന്തിമധാരണ ലക്ഷ്യമിട്ട് ചൊവ്വാഴ്ച എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും. രാവിലെ 11ന് എ.കെ.ജി സെന്‍ററിലാണ് യോഗം. സി.പി.എമ്മും സി.പി.ഐയും തങ്ങള്‍ക്ക് ലഭിച്ച സ്ഥാപനങ്ങളിലെ ചെയര്‍മാന്മാരെ തീരുമാനിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ്.

സി.പി.ഐയും സി.പി.എമ്മും തങ്ങളുടെ കൈവശമുള്ള രണ്ട് സ്ഥാപനങ്ങള്‍ പരസ്പരം കൈമാറാനും ആലോചനയുണ്ട്. കൂടാതെ ഓരോ ബോര്‍ഡ്, കോര്‍പറേഷനുകളിലും എല്ലാ കക്ഷികള്‍ക്കുമുള്ള അംഗങ്ങളെയും തീരുമാനിക്കണം. എല്‍.ഡി.എഫുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് എത്രയെണ്ണം നല്‍കണമെന്നതിലും ധാരണയില്‍ എത്തേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. കെ.എം. മാണിക്ക് എതിരായ വിജിലന്‍സ് കോടതിവിധിയും ചര്‍ച്ചയായേക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.