കോഴിക്കോട്: സംസ്ഥാനത്ത് വലിയ ചര്‍ച്ചക്ക് തുടക്കമിട്ട ഓണ്‍ലൈന്‍ മദ്യവില്‍പനയെന്ന ആശയത്തില്‍നിന്ന് ഒടുവില്‍ കണ്‍സ്യൂമര്‍ ഫെഡ് പിന്മാറി. തീരുമാനം വിവാദമായതിനെ തുടര്‍ന്നാണ് മുന്‍ നിലപാട് കണ്‍സ്യൂമര്‍ ഫെഡ് തിരുത്തിയത്. സര്‍ക്കാറിന് താല്‍പര്യമില്ളെങ്കില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനക്കില്ളെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
ഓണ്‍ലൈന്‍ മദ്യവില്‍പന അജണ്ടയിലില്ളെന്ന് എക്സൈസ്- സഹകരണ മന്ത്രിമാര്‍ നേരത്തേ വ്യക്തമാക്കിയതിനു പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ച കണ്‍സ്യൂമര്‍ ഫെഡ് തന്നെ നിലപാട് മാറ്റിയത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം. മെഹബൂബ് സ്ഥാനമേറ്റശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ഓണ്‍ലൈന്‍ മദ്യവില്‍പന നടത്തുമെന്ന് പ്രഖ്യാപിച്ചത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിനെ ലാഭത്തിലാക്കാന്‍ 58 ഇനം മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തീരുമാനം പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തിന്‍െറ സൂചനയായി ഇതിനെ വ്യാഖ്യാനിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം പിന്‍വലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.