ഐ.എസ്.എസ് രഹസ്യയോഗം: മഅ്ദനിയുടെ പിതാവ് അടക്കം ആറുപേരെ വെറുതെ വിട്ടു

കൊച്ചി: കൊല്ലം അന്‍വാര്‍ശേരിയില്‍ നിരോധിത സംഘടനയായ ഐ.എസ്.എസിന്‍െറ പേരില്‍ യോഗം ചേര്‍ന്നെന്ന കേസില്‍ മഅ്ദനിയുടെ പിതാവ് അടക്ക് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. 18 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ട 3,4,7,15,17,18 പ്രതികളായ തിരുവനന്തപുരം പാങ്ങോട് പാറയില്‍ വീട്ടില്‍ അബ്ദുല്ല, കാട്ടൂര്‍ കടുങ്ങാട്ടുപറമ്പില്‍ അബ്ദുല്‍ നാസിര്‍, കുറ്റിപ്പുറം പാനപ്പൂര്‍ പഴയകത്തില്‍ മൂസ, കാടൂര്‍ കറമച്ചിറ മംഗലത്തുറയില്‍ സലീം, പെരുമ്പാവൂര്‍ വാഴക്കുളം എറാത്ത് വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍, മഅ്ദനിയുടെ പിതാവ് അബ്ദുസമദ് എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (പ്രത്യേക സി.ബി.ഐ കോടതി) ജഡ്ജി കെ.എം. ബാലചന്ദ്രന്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. മഅ്ദനിയെ കേരളത്തിലത്തെിക്കുന്നതിന് മതിയായ സുരക്ഷാ സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ളെന്ന ബംഗളൂരു പൊലീസിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലും ബംഗളൂരു കേസ് വിചാരണ നടക്കുന്നതും പരിഗണിച്ച് മഅ്ദനിയെ ഒഴിവാക്കിയായിരുന്നു വിചാരണ. ബംഗളൂരു കേസ് വിചാരണ അവസാനിച്ച് കേരളത്തിലത്തെിയ ശേഷമാവും മഅ്ദനിയുടെ വിചാരണ നടക്കുക.

മറ്റ് പ്രതികളായ സലാം, പരീത്, മുഹമ്മദ് ഷരീഫ്, അയൂബ്, സൈനുദ്ദീന്‍, ഹക്കീം, ഫാറൂഖ്, നാസിര്‍, അബ്ദുല്‍ സലാം, മുഹമ്മദ് ജലാല്‍, ഹബീബ് റഹ്മാന്‍ എന്നിവരെ ഇനിയും കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരുടെ വിചാരണ അറസ്റ്റിലാവുന്നതിനനുസരിച്ച് പിന്നീട് നടക്കും. 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റ് 17 പേരും നിരോധിത സംഘടനയായ ഐ.എസ്.എസിന്‍െറ പേരില്‍ യോഗം ചേര്‍ന്നെന്നാരോപിച്ചാണ് ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആയുധ നിയമം,സ്ഫോടക വസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തുടങ്ങിയവ പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. പല കാരണങ്ങളാല്‍ മുടങ്ങിയ വിചാരണ സംഭവം നടന്ന് 24 വര്‍ഷത്തിന് ശേഷമാണ് പൂര്‍ത്തിയായത്.

രഹസ്യ യോഗവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ കൈത്തോക്ക്, തിരകള്‍, 1.4 കിലോ വെടിമരുന്ന്, ലാത്തി, മെറ്റല്‍ ഡിറ്റക്റ്റര്‍, ഐ.എസ്.എസ് നോട്ടീസുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രതികള്‍ക്ക് ഇതുമായി ബന്ധമുള്ളതായി തെളിയിക്കാന്‍ പ്രോസിക്യുഷനായില്ല. ഇതോടെയാണ് കോടതി വിചാരണ നേരിട്ട മുഴുവന്‍പേരെയും വിട്ടയച്ചത്. ഏഴ് പേരെ സാക്ഷികളായി വിസ്തരിച്ചു.

10 തൊണ്ടി മുതലുകളും 18 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും മഅ്ദനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകള്‍ക്കൊപ്പം ഈ കേസും എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വ.മുഹമ്മദ് ഷമീം, അഡ്വ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.