ബി.ജെ.പി ദേശീയ കൗണ്‍സില്‍: പി.ടി. ഉഷ ചെയര്‍പേഴ്സന്‍

കോഴിക്കോട്: സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ടു നടക്കുന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിനു  ഒളിമ്പ്യന്‍ പി.ടി. ഉഷ അധ്യക്ഷയായി ആയിരത്തിയൊന്നംഗ സ്വാഗതസംഘം രൂപവത്കരിച്ചു.ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്  കുമ്മനം രാജശേഖരനാണ് ജനറല്‍ കണ്‍വീനര്‍. ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്  എന്നിവര്‍ കണ്‍വീനര്‍മാരാണ്.  കൃഷ്ണാനന്ദ കമ്മത്താണ് ട്രഷറര്‍. സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ, സി.കെ. ജാനു, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഡോ. കെ. മാധവന്‍ കുട്ടി, ഒ. രാജഗോപാല്‍ എം.എല്‍.എ, ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
 ശ്രീനാരായണ സെന്‍റിനറി ഹാളില്‍ നടന്ന യോഗം ആദിവാസി നേതാവ് സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, മംഗലാപുരം എം.പി. നളിന്‍ കുമാര്‍ കാട്ടീല്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്ഷേമ പെന്‍ഷനുകള്‍ പാര്‍ട്ടിക്കാര്‍ മുഖാന്തരം വിതരണം ചെയ്യുന്നതിലൂടെ സെല്‍ ഭരണം നടപ്പാക്കുകയാണ് സി.പി.എമ്മെന്ന്  കുമ്മനം പറഞ്ഞു. ബി.ജെ.പി നേതാക്കളായ പി.എസ്. ശ്രീധരന്‍ പിള്ള, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.