വൈ കാറ്റഗറി സുരക്ഷ; വെള്ളാപ്പള്ളിയുടെ വീട് കമാന്‍ഡോ വലയത്തില്‍

ചേര്‍ത്തല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതിനത്തെുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ വീട് കമാന്‍ഡോ വലയത്തില്‍. ഞായറാഴ്ച ഉച്ചയോടെ എസ്.എസ്.ജിയിലെ (സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്) 13 അംഗ കമാന്‍ഡോ സംഘം കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തി സുരക്ഷാ ചുമതലയേറ്റു. വെള്ളാപ്പള്ളിയുടെ വീട്ടിലും യാത്രയിലും പൊതുപരിപാടികളിലും ഇനി എസ്.എസ്.ജി സംഘം സുരക്ഷയൊരുക്കി ഒപ്പമുണ്ടാകും. നിലവില്‍ വെള്ളാപ്പള്ളിക്ക് സംസ്ഥാന പൊലീസിന്‍െറ സുരക്ഷയുണ്ട്. നാല് പൊലീസുകാരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെയാണ് ഇപ്പോള്‍ കേന്ദ്രസുരക്ഷ. അല്‍ ഉമ്മയുടേതെന്ന പേരില്‍ വെള്ളാപ്പള്ളിക്ക് ഭീഷണിക്കത്ത് ലഭിച്ചതിനത്തെുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയും ബി.ജെ.പിയുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയും ചെയ്യുന്ന വെള്ളാപ്പള്ളിക്കാണ് കേന്ദ്രത്തിന്‍െറ വക പ്രത്യേക സുരക്ഷ. ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഭാസ്കര്‍ കുമാര്‍ സ്ഥലത്തത്തെി കമാന്‍ഡോ സംഘത്തിന് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളാപ്പള്ളിയുടെ ഓഫിസിലത്തെുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക രജിസ്റ്ററും ഏര്‍പ്പെടുത്തി. വീടും പരിസരവും ഓഫിസും വഴികളും എല്ലാം ഇനി കമാന്‍ഡോ സംഘത്തിന്‍െറ നിരീക്ഷണത്തിലാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.